മദ്രാസ് : ബീഹാറിലെ പാറ്റ്നയിൽ നിന്ന് ബിജെപി രാഷ്ട്രീയത്തിൻ്റെ പങ്ക് പറ്റി ഗവർണറായി തമിഴ്നാട്ടിലെത്തിയ ആര്യൻ വേസ്റ്റ് രവിക്ക് ദ്രാവിഡമെന്ന വാക്കിനോട് അലർജി. ദൂരദർശൻ ഗോൾഡൻ ജൂബിലി ആഘോഷത്തിന്റേയും ഹിന്ദി ദിനാചരണത്തിൻ്റേയും ഭാഗമായി തമിഴ്നാടിന്റെ ഔദ്യോഗിക ഗാനം ആലപിച്ചതിൽ ദ്രാവിഡ എന്ന വാക്ക് ഒഴിവാക്കിയതിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ഗവർണർ രവി പങ്കെടുത്ത പരിപാടിയിലാണ് ദ്രാവിഡമെന്ന വാക്ക് ഒഴിവാക്കി തമിഴ് ദേശീയഗാനമായ തമിഴ് തായ് വാഴ്ത്ത് ആലപിച്ചത്. ഇതിനെതിരെ കടുത്ത വിമർശനവുമായി ഉലക നായകൻ കമൽഹാസനാണ് ഒടുവിൽ രംഗത്ത് വന്നിട്ടുള്ളത് . ഈ വിഷയത്തെച്ചൊല്ലി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ഗവർണർ ആർ എൻ രവിയും തമ്മിൽ പോര് മുറുകുന്നതിനിടെ എക്‌സിലൂടെയാണ് കമൽഹാസൻ ഗവർണർക്കെതിരെ വിമർശനമുന്നയിച്ചത്. രാഷ്ട്രീയം കണ്ട് ദ്രാവിഡ എന്ന വാക്ക് ഒഴിവാക്കിയത് തമിഴ്‌നാടിനോടുള്ള അപമാനമാണെന്ന് കമൽഹാസൻ പറഞ്ഞു. ദ്രാവിഡന് ദേശീയഗാനത്തിൽ വരെ സ്ഥാനമുണ്ട്. ഗവർണർ വെറുപ്പ് തുപ്പിയാൽ തമിഴർ തീ തുപ്പുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ദേശീയ ഗാനത്തിൽ വരെ ദ്രാവിഡ എന്ന വാക്കിന് സ്ഥാനമുണ്ടെന്ന് കമൽഹാസൻ ചൂണ്ടിക്കാട്ടി. ദ്രാവിഡർ രാജ്യത്തിന്റെ അഭിമാനമാണ്. രാജ്യത്തെ തന്നെ ഏറ്റവും പുരാതനമായ ഭാഷയാണ് തമിഴ്, രാഷ്ട്രീയത്തിന്റെ പേരിൽ ദ്രാവിഡ എന്നത് ഒഴിവാക്കുന്നത് തമിഴ്‌നാടിനേയും നിയമത്തേയും തമിഴ് ജനതയേയും അപമാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം എക്സസിൽ കുറിച്ചു.
സംഭവത്തിൽ ദൂർദർശൻ തമിഴ് ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. തമിഴ്‌നാട് ഗവർണർ പങ്കെടുത്ത പരിപാടിയിൽ തമിഴ്‌നാടിന്റെ ഔദ്യാഗിക ഗാനത്തിലെ ദ്രാവിഡ എന്ന പദം ഒഴിവാക്കിയതിനെതിരെ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ രംഗത്തെത്തിയിരുന്നു. ഹിന്ദി മാസാചരണ പരിപാടിയും ചെന്നൈ ദൂരദർശൻ ഗോൾഡൻ ജൂബിലി ആഘോഷവും ഒരുമിച്ച് ആക്കിയതിൽ പ്രതിഷേധിച്ച് സ്റ്റാലിൻ പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്തു.
പരിപാടിയിൽ തമിഴ്‌നാടിൻ്റെ ഔദ്യാഗിക ഗാനമായ തമിഴ് തായ് വാഴ്ത്തിൽ നിന്ന് ദ്രാവിഡ എന്ന പദം ഒഴിവാക്കിയെന്നാണ് സ്റ്റാലിന്റെ ആരോപണം. രാജ്യത്തിന്റെ ഐക്യത്തിന് എതിര് നിൽക്കുന്ന ഗവർണറെ കേന്ദ്രം തിരികെ വിളിക്കണമെന്നും അദ്ദേഹം എക്സ്‌സിൽ കുറിച്ചു. ഇന്ത്യയുടെ ഭാഷാ വൈവിധ്യത്തെ വേണ്ടവിധത്തിൽ ബഹുമാനിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് സ്റ്റാലിൻ പ്രധാനമന്ത്രിക്ക് കത്തയച്ചത്. ഇന്ത്യൻ ഭരണഘടന ഹിന്ദി ഉൾപ്പെടെ ഒരു ഭാഷയും ദേശീയ ഭാഷയായി കണക്കാക്കുന്നില്ലെന്ന് സ്റ്റാലിൻ പറഞ്ഞു. ഇത്തരം പരിപാടികൾ നടത്തണമെന്ന് നിർബന്ധമാണെങ്കിൽ പ്രാദേശിക ഭാഷകളെ സമാന പ്രാധാന്യത്തോടെ ഉയർത്തിക്കാട്ടുന്ന പരിപാടികളും ആസൂത്രണം ചെയ്യേണ്ടതാണെന്നും സ്റ്റാലിൻ കത്തിൽ
സൂചിപ്പിച്ചു.
Aryan Wadi RN Ravi despises Dravidianism! Kamal Haasan gave it to the palate...